ഭൂമി : ഹേ മനുഷ്യാ നീ മരിക്കുക.. എന്നെ സ്വതന്ത്രമാക്കുക.. നിന്റെ അഹങ്കാരത്തിൽ നിന്നുണ്ടായതല്ല ഞാൻ..അതിനാൽ നിന്റെ അഹങ്കാരം കൊണ്ട് എന്നെ നശിപ്പിക്കാൻ നിനക്ക് ഒരു അർഹതയും ഇല്ലെന്ന് ഓർക്കുക.
മറ്റ് ഏതൊരു ജീവനേം പോലെ നീയും ഇവിടെ പിറന്നു..നിന്നെ ഏറ്റുവാങ്ങി ഈ പ്രപഞ്ചത്തിലെ എല്ലാ ജീവനും നിന്നെ തീറ്റി പോറ്റി പാർക്കാൻ ഇടം നൽകി സന്തോഷവാനാക്കി വളർത്തി..
നീ വളർന്നു.. വളർന്നു.. വളർന്നുകൊണ്ടേയിരുന്നു…..
വളർന്നുവന്ന നിന്റെ കണ്ണിൽ ഞങ്ങൾ എല്ലാം ഇരകളായി മാറി..നിനക്ക് പാർക്കാൻ തന്ന ഇടം മുതൽ എന്നിലെ ഒട്ടുമിക്ക ഇടവും നിന്റേതെന്ന് തട്ടിയെടുത്തു,,അതിൽ പാർത്തിരുന്ന നിന്റെ സഹജീവികളെ നീ കൊന്നൊടുക്കി,, മരം ചെടി കൊടി തുടങ്ങിയവയെ വെട്ടി ഇല്ലാതാക്കി..എനിക്ക് താങ്ങാവുന്നതിലും അധികം ഭാരമുള്ള കെട്ടിടങ്ങൾ ഉയർത്തി..നിന്റെ നിർമിതികളുടെ അവശിഷ്ടങ്ങളെ എന്നിലേക്കു തന്നെ വലിച്ചെറിഞ്ഞു..എന്നിലെ മണ്ണിനെയും, നിന്റെ പ്രാണനു സാക്ഷിയായ വായുവിനെയും, സമുദ്രത്തെയും എല്ലാം നീ മലിനമാക്കി, ഇപ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുന്നു..
അത് മാത്രമോ..
നീ നിന്റെ തന്നെ വർഗ്ഗത്തോട് ചെയ്യുന്നതെന്ത്..
നീ നിന്നെ തന്നെ ജാതി മത വ്യവസ്ഥകളാൽ തരം തിരിച്ചു..അവരിൽ പലർക്കും നിന്റെ ഇടത്തിൽ സ്ഥാനമില്ലെന്ന് വിരട്ടി, ബോംബ്,കെമിക്കൽ വെപ്പൺസ് തുടങ്ങിയ നിന്റെ തന്നെ നിർമ്മിതിയാൽ ചോര കുഞ്ഞുങ്ങൾ മുതൽ എല്ലാവരേം മതത്തിന്റെ പേരിൽ ഇല്ലാതാക്കി..
കൂടാതെ ,,
പാവപ്പെട്ടവനെ , വിശന്നുവലന്നവനെ, കറുത്തവൻ താഴ്ന്ന ജാതിയിൽ പെട്ടവൻ എന്നിങ്ങനെ മുദ്രകുത്തപ്പെട്ടവനെ,എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ തുടങ്ങി വാർദ്ധക്യത്തിന്റെ വക്കിൽ നിൽക്കുന്നവരെ,, എല്ലാവരേം നീ നിന്റെ സ്വാർത്ഥതയ്ക്കും , അഹങ്കാരത്തിനും, മാത്സര്യത്തിനും, കാമ വെറിക്കും ഇരയാക്കി സുഖിച്ചു അർമാദിക്കുന്നൂ..
നീ എന്നും ഭൂമിക്ക് ഭാരം തന്നെ……മനുഷ്യാ നീ മരിക്കുക.. !
